സ്ഥാനാര്‍ത്ഥികള്‍ ഇന്ന് ക്രൈസ്തവ ദേവാലയങ്ങളില്‍; കുരിശിന്റെ വഴിയില്‍ ഉള്‍പ്പെടെ പങ്കെടുക്കും

സ്ഥാനാര്‍ത്ഥികള്‍ ഇന്ന് ക്രൈസ്തവ ദേവാലയങ്ങളില്‍; കുരിശിന്റെ വഴിയില്‍ ഉള്‍പ്പെടെ പങ്കെടുക്കും

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികള്‍ ഇന്ന് ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും. തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രനും രാവിലെ 7ന് പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ കുരിശിന്റെ വഴിയില്‍ പങ്കെടുക്കും. പന്ന്യന്‍ ഉച്ചയ്ക്ക് രണ്ടിന് സ്‌പെന്‍സര്‍ ജംഗ്ഷനിലെ പള്ളിയിലുമെത്തും.

അതേസമയം ദുഖ വെള്ളി ദിവസമായ ഇന്ന് ദേവാലയങ്ങളില്‍ രാവിലെ തന്നെ പ്രാര്‍ത്ഥനകളും പ്രത്യേക ശുശ്രൂഷകളും ആരംഭിച്ചു. സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ കോട്ടയം കുടമാളൂര്‍ സെന്റ് മേരീസ് ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ ദുഖവെള്ളി ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വിവിധ പള്ളികളില്‍ കുരിശിന്റെ വഴിയുടെ അനുസ്മരണവുമായി പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടക്കും.

എറണാകുളം മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ ഭക്തര്‍ പുലര്‍ച്ചെ തന്നെ മലകയറി തുടങ്ങി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ തിരക്കാണ് ഇത്തവണ അനുഭവപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.