പാലക്കാട് ബിജെപി സ്ഥാനാര്‍ഥിക്കെതിരെ ജില്ലാ കളക്ടര്‍ക്ക് സിപിഎമ്മിന്റെ പരാതി

പാലക്കാട് ബിജെപി സ്ഥാനാര്‍ഥിക്കെതിരെ ജില്ലാ കളക്ടര്‍ക്ക് സിപിഎമ്മിന്റെ പരാതി

പാലക്കാട്: പാലക്കാട് ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ ജില്ലാ കളക്ടര്‍ക്ക് സിപിഎമ്മിന്റെ പരാതി. കൊടുമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം പതിച്ച പോസ്റ്ററുമായി പ്രചാരണം നടത്തി ഭാരത് അരി വിതരണം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്.

പ്രധാനമന്ത്രിയുടെ ചിത്രത്തോടൊപ്പം പാലക്കാട് മണ്ഡലം സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെയും ബിജെപി തിരഞ്ഞെടുപ്പ് ചിഹ്നവും ഈ പ്രചരണ പോസ്റ്ററില്‍ ഉള്‍പ്പെടുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സി വിജില്‍ ആപ്പില്‍ പരാതി സമര്‍പ്പിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ അരി വിതരണം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.