'മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവര്‍ക്കെതിരെ പീഡനം'; ദുഖവെള്ളി ദിനത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത

'മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവര്‍ക്കെതിരെ പീഡനം'; ദുഖവെള്ളി ദിനത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: ദുഖ വെള്ളി ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത. മണിപ്പൂരിലും ഉത്തരേന്ത്യയിലും അന്ധകാര ശക്തികളില്‍ നിന്നും ക്രൈസ്തവര്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നെന്ന് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ വ്യക്തമാക്കി.

ഈ അക്രമങ്ങള്‍ക്കെല്ലാം കാരണമായ ക്ഷുദ്ര ശക്തികള്‍ക്കെതിരെ അധികൃതര്‍ നടപടികള്‍ ഒന്നും എടുക്കുന്നില്ല. ഇവര്‍ക്കെതിരെ നിലപാടുകള്‍ നാം സ്വീകരിക്കേണ്ടതാണെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. തിരുവന്തപുരം സെന്റ്.ജോസഫ് കത്തീഡ്രലില്‍ ദുഖ വെള്ളി ദിന സന്ദേശം നല്‍കുകയായിരുന്നു അദേഹം.

2014 ല്‍ 147 അക്രമ സംഭവങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയില്‍ നടന്നുവെന്നും 2023 ല്‍ അത് 687 ആയി വര്‍ധിച്ചു. പൗരത്വ നിയമ ഭേതഗതി പോലുള്ള നിയമങ്ങളിലൂടെ ലക്ഷ്യമിടുന്ന സങ്കുചിത ചിന്താഗതികളെ തോല്‍പ്പിക്കണം. മതേതര ജനാധിപത്യത്തില്‍ മത അധീഷ്ടിത വിഭാഗീയത ഉണ്ടാക്കുന്നത് തിരിച്ചറിയണമെന്നും അദേഹം വിശ്വാസികളോട് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.