തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം: സുരേഷ് ഗോപിയില്‍ നിന്നും ജില്ലാ കളക്ടര്‍ വിശദീകരണം തേടി

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം: സുരേഷ് ഗോപിയില്‍ നിന്നും ജില്ലാ കളക്ടര്‍ വിശദീകരണം തേടി

തൃശൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം എന്ന പരാതിയില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയില്‍ നിന്നും ജില്ലാ കളക്ടര്‍ വിശദീകരണം തേടി. വോട്ട് അഭ്യര്‍ത്ഥിച്ച് നല്‍കുന്ന കുറിപ്പില്‍ പ്രിന്റിങ് വിവരങ്ങള്‍ ഇല്ലെന്ന എല്‍ഡിഎഫിന്റെ പരാതിയിലാണ് ജില്ലയുടെ മുഖ്യ വരണാധികാരി കൂടിയായ കളക്ടര്‍ സ്ഥാനാര്‍ത്ഥിയോട് വിശദീകരണം തേടിയത്.

സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതിയിലാണ് വിശദീകരണം തേടിയത്. സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ.കെ വത്സരാജാണ് പരാതി നല്‍കിയത്.

ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്. രണ്ട് ദിവസത്തിനകം സ്ഥാനാര്‍ത്ഥി വിശദീകരണം നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.