അതിരപ്പിള്ളിയില്‍ കാട്ടാന പള്ളിയുടെ വാതില്‍ പൊളിച്ച് അകത്തു കടന്നു; ജനലും ഗ്രില്ലും നശിപ്പിച്ചു

അതിരപ്പിള്ളിയില്‍ കാട്ടാന പള്ളിയുടെ വാതില്‍ പൊളിച്ച് അകത്തു കടന്നു; ജനലും ഗ്രില്ലും നശിപ്പിച്ചു

തൃശൂര്‍: അതിരപ്പിള്ളിയില്‍ കത്തോലിക്ക പള്ളിയില്‍ കാട്ടാനയാക്രമണം. അതിരപ്പിള്ളി പ്ലാന്റേഷന്‍ ഒന്നാം ബ്ലോക്കിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളി ആണ് അക്രമിക്കപ്പെട്ടത്.

പള്ളിയുടെ മുന്‍ഭാഗത്തെ വാതില്‍ പൊളിച്ച് കാട്ടാനക്കുട്ടി പള്ളിയുടെ അകത്തേക്ക് കടന്നു. ജനലും പിന്‍ഭാഗത്തെ ഗ്രില്ലും കാട്ടാന നശിപ്പിച്ചു.

കാട്ടാനകളുടെ ആക്രമണങ്ങള്‍ പതിവായ സ്ഥലമാണ് ആതിരപ്പിള്ളി. നിരവധി പേരുടെ കൃഷിയിടങ്ങളാണ് കാട്ടാനകളുടെ ആക്രമണങ്ങളില്‍ നശിച്ചത്. എന്നാല്‍ പള്ളിയ്ക്കുള്ളില്‍ കാട്ടാന കയറുന്നത് ഇതാദ്യമാണ്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.