മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിഞ്ഞു. മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

മുതലപ്പൊഴി അഴിമുഖത്ത് ഇന്നലെയും മത്സ്യബന്ധന വള്ളങ്ങള്‍ മറിഞ്ഞ് അപകടമുണ്ടായിരുന്നു. കോസ്റ്റല്‍ പൊലീസ് ബോട്ട് ജീവനക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വന്ന അഞ്ചുതെങ്ങ് സ്വദേശി ഔസേപ്പിന്റെ വള്ളം അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞാണ് ആദ്യ അപകടം ഉണ്ടായത്.

വള്ളം കടലിലേക്ക് ഒഴുകിപ്പോയതോടെ കരയ്‌ക്കെത്തിക്കാന്‍ പോയ കോസ്റ്റല്‍ പൊലീസിന്റെ ബോട്ടും മറ്റൊരു വള്ളവുമാണ് അപകടത്തില്‍പ്പെട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.