കോതമംഗലത്ത് ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

കോതമംഗലത്ത് ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

കൊച്ചി: കോതമംഗലത്ത് മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. വടാട്ടുപാറ റോക്ക് ഭാഗം ബേസില്‍ വര്‍ഗീസാണ് മരിച്ചത്. ഇന്ന് വൈകിട്ട് വടാട്ടുപാറ പലവന്‍പടിയിലാണ് സംഭവം.

പലവന്‍പടി പുഴയോരത്തെ മരച്ചുവട്ടില്‍ നില്‍ക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. മിന്നലില്‍ മരത്തിന് തീ പിടിച്ചു. ഉടനെ സമീപത്തുണ്ടായിരുന്നവര്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് കോതമംഗലം താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ കാറ്റും മഴയും മിന്നലുമുണ്ടായിരുന്നു. ബേസില്‍ അവിവാഹിതനാണ്.

മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.