പടക്കശാലയില്‍ ബോംബ് നിര്‍മാണം: തിരുവനന്തപുരത്ത് 17കാരന്റെ ഇരുകൈപ്പത്തികളും അറ്റു; രണ്ട് പേരുടെ നില ഗുരുതരം

 പടക്കശാലയില്‍ ബോംബ് നിര്‍മാണം: തിരുവനന്തപുരത്ത് 17കാരന്റെ ഇരുകൈപ്പത്തികളും അറ്റു; രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: പടക്ക നിര്‍മാണ ശാലയിലെ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ 17 കാരന്റെ ഇരു കൈപ്പത്തികളും നഷ്ടപ്പെട്ടു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ കൈപ്പത്തികളാണ് നഷ്ടപ്പെട്ടത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ അനിരുദ്ധിനെതിരെ അനധികൃത ബോംബ് നിര്‍മാണ കേസ് നിലവിലുണ്ട്. അപകടത്തില്‍ പരിക്കേറ്റ നാല് പേരും ഗുണ്ടാ സംഘത്തിലെ അംഗങ്ങളാണെന്നും പൊലീസ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.