ലോക്സഭാ തിരഞ്ഞെടുപ്പ്: 86 പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളി

ലോക്സഭാ തിരഞ്ഞെടുപ്പ്:  86 പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളില്‍ സൂക്ഷ്മ പരിശോധനയില്‍ 86 എണ്ണം തള്ളി. നിലവിലുള്ളത് 204 സ്ഥാനാര്‍ഥികള്‍.

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് കോട്ടയത്താണ്. 14 പേര്‍. ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ആലത്തൂരിലാണ്. അഞ്ച് സ്ഥാനാര്‍ഥികളാണ് ഇവിടെയുള്ളത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കിയ അപരന്മാരായ ഫ്രാന്‍സിസ് ജോര്‍ജുമാരുടെ പത്രിക വരണാധികാരി തള്ളി. അപരന്മാരുടെ പത്രികയ്‌ക്കെതിരെ യുഡിഎഫ് ആണ് പരാതിയുമായി രംഗത്തു വന്നത്.

രണ്ട് അപരന്മാരുടെ പത്രികയും തയ്യാറാക്കിയത് ഒരേ സ്ഥലത്ത് നിന്നാണെന്നും അതിലെ ഒപ്പുകള്‍ വ്യാജമാണെന്നുമായിരുന്നു യുഡിഎഫ് പരാതിയില്‍ സൂചിപ്പിച്ചിരുന്നത്.

പരാതിയെ തുടര്‍ന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ ഹിയറിങ് നടത്തിയ ശേഷമാണ് അപരന്മാരുടെ പത്രിക തള്ളിയത്. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ. വിജയ രാഘവന്റെ അപരന്റെ പത്രികയും തള്ളി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.