പ്രവാസി മലയാളികള്‍ കാത്തിരുന്ന പ്രഖ്യാപനം എത്തി; അവധിക്കാലത്ത് അധിക വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

 പ്രവാസി മലയാളികള്‍ കാത്തിരുന്ന പ്രഖ്യാപനം എത്തി; അവധിക്കാലത്ത് അധിക വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

കൊച്ചി: അവധിക്കാലത്ത് കേരളത്തില്‍ നിന്ന് അധിക വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ നിന്നും കൂടുതലായും ആഭ്യന്തര-വിദേശ സര്‍വീസുകള്‍ നടത്താനാണ് പുതിയ തീരുമാനം. എയര്‍ ഇന്ത്യയുടെ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന ഓരോ മാസവും മൂന്ന് പുതിയ വിമാനങ്ങള്‍ പുറത്തിറക്കാനാണ് തീരുമാനം.

കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആദ്യ സമയങ്ങളില്‍ എയര്‍ ഇന്ത്യയുടെ ആഴ്ച തോറുമുളള സര്‍വീസുകള്‍ 93 ആയിരുന്നു. ഇത് 104 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന സര്‍വീസുകള്‍ക്ക് പുറമേ ബഹ്റിന്‍, ദമാം തുടങ്ങിയ സ്ഥലങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദിലേക്കും കൊല്‍ക്കത്തയിലേക്കും അധിക സര്‍വീസുകള്‍ ആരംഭിച്ച് കഴിഞ്ഞു.

അതേസമയം കോഴിക്കോട് വിമാനത്താവളത്തില്‍ ആഴ്ചതോറും നടത്തുന്ന സര്‍വീസുകള്‍ എയര്‍ഇന്ത്യ 77 ല്‍ നിന്നും 87 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇവിടെ നിന്നും റാസല്‍ഖൈമ, ദമാം തുടങ്ങിയ സ്ഥലങ്ങളിലേക്കും ബംഗളൂരുവിലേക്കും പുതിയതായി സര്‍വീസുകള്‍ ആരംഭിച്ചു. കണ്ണൂരില്‍ നിന്നും 12 അധിക സര്‍വീസുകളും എയര്‍ ഇന്ത്യ ആരംഭിക്കാന്‍ പോകുകയാണ്. റിപ്പോര്‍ട്ട് ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.