സിദ്ധാര്‍ഥന്റെ മരണം: പതിനൊന്നാം പ്രതിയുടെ പിതാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 സിദ്ധാര്‍ഥന്റെ മരണം: പതിനൊന്നാം പ്രതിയുടെ പിതാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയന്‍ (55) ആണ് മരിച്ചത്. കേസിലെ പതിനൊന്നാം പ്രതി വി. ആദിത്യന്റെ അച്ഛനാണ് വിജയന്‍.

പിള്ളപ്പെരുവണ്ണ ജിഎല്‍പി സ്‌കൂള്‍ അധ്യാപകനാണ്. ഭാര്യ മേരി മിറാന്‍ഡ ഇതേ സ്‌കൂളിലെ പ്രധാനാധ്യാപികയാണ്. മകള്‍ അരുണിമ(വിദ്യാര്‍ഥി). മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെയാണ് സംഭവം. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിജയനെ ചോദ്യം ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.