സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി ഡെങ്കിപ്പനി: രണ്ടാഴ്ചയ്ക്കിടെ ആറ് മരണം; ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി ഡെങ്കിപ്പനി: രണ്ടാഴ്ചയ്ക്കിടെ ആറ് മരണം; ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തത് ആറ് മരണം. 1373 പേരാണ് രണ്ടാഴ്ചയ്ക്കിടെ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. ഇതില്‍ 300 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1079 പേരുടെ അന്തിമഫലം ലഭിച്ചിട്ടില്ല.

ഇടവിട്ട് പെയ്യുന്ന വേനല്‍മഴ രോഗവ്യാപന സാധ്യത കൂട്ടുമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കടുത്ത പനി, പേശിവേദന, തലവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, തൊണ്ട വേദന, ചെറിയ ചുമ, കണ്ണിന് പുറകിലെ വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ രോഗ ലക്ഷണങ്ങള്‍.

കൊതുകിന്റെ വ്യാപനം ഒഴിവാക്കാന്‍ കെട്ടിടങ്ങളുടെ അകത്തും പുറത്തും വെള്ളംകെട്ടി നില്‍ക്കുന്നത് ഒഴിവാക്കണം. പനിയുള്ളവര്‍ കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.