സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസ്: ശിക്ഷാവിധി ഈ മാസം 23 ലേയ്ക്ക് മാറ്റി

സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസ്: ശിക്ഷാവിധി ഈ മാസം 23 ലേയ്ക്ക് മാറ്റി

കോട്ടയം: പാലാ പിണ്ണക്കാനാട് മൈലാടി എസ്.എച്ച് കോണ്‍വെന്റിലെ സിസ്റ്റര്‍ ജോസ് മരിയയെ (75) കൊലപ്പെടുത്തിയ കേസിന്റെ ശിക്ഷാവിധി ഈ മാസം 23 ലേക്ക് മാറ്റി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.

പ്രതി കാസര്‍ഗോഡ് മൂന്നാട് സ്വദേശി സതീശ് ബാബുവിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. 2015 ഏപ്രില്‍ 17 നായിരുന്നു സംഭവം. മോഷണശ്രമത്തിനിടെ പ്രതി കമ്പിവടിക്കൊണ്ട് സിസ്റ്ററെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പാലാ ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിചാരണക്കിടെയാണ് സിസ്റ്റര്‍ ജോസ് മരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചത്.

ഇപ്പോള്‍ സിസ്റ്റര്‍ അമലയുടെ കൊലപാതക കേസില്‍ തിരുവന്തപുരം സെന്റര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് പ്രതി സതീശ് ബാബു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.