ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും

ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാടിലെ ചെറുതനയിലും എടത്വയിലുമാണ് ഇന്ന് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നിലവില്‍ മൂന്ന് സാമ്പിളുകളിലാണ് രോഗബാധ കണ്ടെത്തിയത്.

ഭോപ്പാലിലെ ലാബ്, തിരുവല്ലയിലെ എഎച്ച്ഡി ലാബ് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയ സാമ്പിളുകളിലാണ് പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചത്. രോഗബാധിതമായി കണ്ടെത്തിയ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും.

ആലപ്പുഴ കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കുട്ടനാടിലെ ചെറുതനയിലും എടത്വയിലും കഴിഞ്ഞ ദിവസം താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്നാണ് സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.