കെ.കെ ഷൈലജയ്ക്കെതിരെ അശ്ലീല പോസ്റ്റ്: പ്രവാസി മലയാളിക്കെതിരെ കേസ്

കെ.കെ ഷൈലജയ്ക്കെതിരെ അശ്ലീല പോസ്റ്റ്: പ്രവാസി മലയാളിക്കെതിരെ കേസ്

കോഴിക്കോട്: വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ കെ.കെ ഷൈലജയ്ക്കെതിരെ അശ്ലീല പോസ്റ്റ് ഇട്ട സംഭവത്തില്‍ പ്രവാസി മലയാളിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി കെ.എം മിന്‍ഹാജിനെതിരെയാണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്.

കലാപാഹ്വാനം, മാനഹാനി ഉണ്ടാക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. സ്ഥാനാര്‍ത്ഥി കെ.കെ ശൈഷജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പത്ത് ദിവസം മുമ്പാണ് ഷൈലജ പൊലീസിന് പരാതി നല്‍കിയത്.

നേരത്തെ കെ.കെ ഷൈലജയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കുറ്റം ചുമത്തി ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ ന്യൂമാഹി പൊലീസ് കേസെടുത്തിരുന്നു. ന്യൂ മാഹി സ്വദേശി അസ്ലമിനെതിരെയാണ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലായിരുന്നു പ്രചാരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.