സുഗന്ധഗിരി മരം മുറി: സൗത്ത് വയനാട് ഡിഎഫ്ഒ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്പെന്‍ഷന്‍

സുഗന്ധഗിരി മരം മുറി: സൗത്ത് വയനാട് ഡിഎഫ്ഒ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്പെന്‍ഷന്‍

കല്‍പറ്റ: വയനാട് സുഗന്ധഗിരിയില്‍ നിന്ന് അനധികൃതമായി 107 മരങ്ങള്‍ മുറിച്ച കേസില്‍ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീം അടക്കം മൂന്ന് ജീവനക്കാരെകൂടി സസ്‌പെന്‍ഡ് ചെയ്തു.

കല്‍പ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എം. സജീവന്‍, ഗ്രേഡ് ഡെപ്യൂട്ടി ബീരാന്‍കുട്ടി എന്നിവരാണ് നടപടി നേരിട്ട മറ്റു രണ്ടുപേര്‍. കേസിന്റെ മേല്‍നോട്ട ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടിയാണ് ഡിഎഫ്ഒക്കെതിരെയുള്ള നടപടി.

മരംമുറി തടയുന്നതില്‍ ഗുരുതര വീഴ്ച ഉണ്ടായെന്ന വനംവകുപ്പ് വിജിലന്‍സ് വിഭാഗം പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കല്‍പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. നീതുവിനെ ബുധനാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ സംഭവത്തില്‍ സസ്‌പെന്‍ഷനിലാകുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം ഒമ്പതായി.

നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവലിനാണ് സൗത്ത് വയനാട് ഡിവിഷന്റെ താല്‍ക്കാലിക ചുമതല. ഫ്‌ളൈയിംഗ് സ്‌ക്വാഡ് റേഞ്ചിന്റെ താല്‍ക്കാലിക ചുമതല താമരശ്ശേരി റേഞ്ച് ഓഫീസര്‍ വിമലിനാണ്.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.