വീണ്ടും ആരോഗ്യ പ്രവര്‍ത്തകക്കെതിരെ ആക്രമണം; ആശുപത്രി ജീവനക്കാരിയെ ആക്രമിച്ച് കസ്റ്റഡിയിലുള്ള പ്രതി

വീണ്ടും ആരോഗ്യ പ്രവര്‍ത്തകക്കെതിരെ ആക്രമണം; ആശുപത്രി ജീവനക്കാരിയെ ആക്രമിച്ച് കസ്റ്റഡിയിലുള്ള പ്രതി

കോഴിക്കോട്: കുന്ദമംഗലത്ത് പൊലീസ് വൈദ്യ പരിശോധനയക്ക് എത്തിച്ചയാള്‍ ആരോഗ്യ പ്രവര്‍ത്തകയെ മര്‍ദ്ദിച്ചു. ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരി ബിന്ദുവിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദിച്ച ചെറുവത്തൂര്‍ സ്വദേശി അബ്ദുള്ളയെ പൊലീസ് കീഴടക്കി.

റോഡില്‍ ബഹളം വച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയിലാണ് അബ്ദുള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളെ വൈദ്യ പരിശോധനയ്ക്കായി ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുക്കുകയായിരുന്നു. അബ്ദുള്ളയെ പരിശോധിക്കാനായെത്തിയ ബിന്ദുവിനെ ഇയാള്‍ തള്ളിയിട്ട് ആക്രമിക്കുകയായിരുന്നു.

പൊലീസും ആശുപത്രി ജീവനക്കാരും ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തി. ആക്രമണത്തില്‍ ബിന്ദുവിന്റെ ചുണ്ടിലും മൂക്കിലും പരിക്കേറ്റു. ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.