മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹര്‍ജിയില്‍ ഇന്ന് വിധി

 മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹര്‍ജിയില്‍ ഇന്ന് വിധി

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. ധാതു മണല്‍ ഖനനത്തിനായി സിഎംആര്‍എല്‍ കമ്പനിക്കു അനുമതി നല്‍കിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.

ധാതുമണല്‍ ഖനനത്തിന് സിഎംആര്‍എല്ലിന് വഴിവിട്ട് സഹായം നല്‍കിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ ഏഴ് പേരാണ് എതിര്‍കക്ഷികള്‍. കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നായിരുന്നു മാത്യു കുഴല്‍നാടന്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു.

ഹര്‍ജിയില്‍ 12 ന് വിധി പുറപ്പെടുവിക്കുമെന്നാണ് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിധിപ്പകര്‍പ്പ് തയ്യാറാക്കുന്നത് പൂര്‍ത്തിയാകാത്തതിനാല്‍ വിധി പ്രസ്താവം മാറ്റിവയ്ക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.