ലോക്‌സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍


തിരുവന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എട്ട് മണ്ഡലങ്ങളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്. മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് വെബ് കാസ്റ്റിംഗ് നടത്തുക. സ്വതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ആകെ കണ്ടെത്തിയ 311 ഇരട്ട വോട്ടില്‍ 226 എണ്ണവും ആറ്റിങ്ങലില്‍ കണ്ടെത്തിയ ഇരട്ട വോട്ടും നീക്കം ചെയ്തതായും കമ്മീഷന്‍ കോടതിയില്‍ അറിയിച്ചു. തിരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.