ആറന്മുളയില്‍ മരിച്ച സ്ത്രീയുടെ പേരില്‍ മരുമകള്‍ വോട്ട് ചെയ്തെന്ന പരാതിയുമായി എല്‍ഡിഎഫ്

ആറന്മുളയില്‍ മരിച്ച സ്ത്രീയുടെ പേരില്‍ മരുമകള്‍ വോട്ട് ചെയ്തെന്ന പരാതിയുമായി എല്‍ഡിഎഫ്

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട ആറന്മുളയില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്ന് പരാതി. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു രേഖപ്പെടുത്തിയെന്നാണ് പരാതി. വാര്‍ഡ് മെമ്പറും ബി.എല്‍.ഒയും ഒത്തുകളിച്ചെന്നും ആരോപണമുണ്ട്.

സംഭവത്തില്‍ ജില്ല കളക്ടര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന കാരിത്തോട്ട വാഴവിള വടക്കേച്ചെരിവില്‍ വീട്ടില്‍ അന്നമ്മ എന്ന 94 കാരി മരിച്ചിട്ട് നാല് വര്‍ഷമായി. ഇവരുടെ പേരിലാണ് വീട്ടില്‍ വോട്ടിനു വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കപ്പെട്ടിരുന്നത്.

തുടര്‍ന്ന് കഴിഞ്ഞ 18 ന് ബി.എല്‍.ഒയും വാര്‍ഡ് മെമ്പറും അടക്കമുള്ളവര്‍ വീട്ടിലെത്തി. 94 കാരിയുടെ പേരില്‍ ലഭിച്ച അപേക്ഷയിന്മേല്‍ ഇവരുടെ മരുമകള്‍ 72 കാരി അന്നമ്മ വോട്ട് രേഖപ്പെടുത്തി എന്നാണ് എല്‍ഡിഎഫ് നല്‍കിയിരിക്കുന്ന പരാതി. പിഴവ് സംഭവിച്ചുവെന്ന് ബി.എല്‍.ഒയും സമ്മതിച്ചിട്ടുണ്ട്. ബി.എല്‍.ഒ യു.ഡി.എഫ് പ്രവര്‍ത്തകയാണെന്നും ആരോപണമുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.