തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് മാവോവാദികള്‍ കമ്പമലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

 തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് മാവോവാദികള്‍ കമ്പമലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

മാനന്തവാടി: ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ ജോലി ചെയ്യുന്ന കമ്പമല തോട്ടത്തില്‍ ആറ് മാസത്തെ ഇടവേളക്ക് ശേഷം ആയുധധാരികളായ മാവോയിസ്റ്റുകള്‍ വീണ്ടുമെത്തി. ഇന്ന് രാവിലെ ആറോടെയാണ് നാല് പേരടങ്ങുന്ന സംഘം എസ്റ്റേറ്റ് പാടിയില്‍ എത്തിയത്.

20 മിനിറ്റോളം പാടിയില്‍ ചെലവഴിച്ച ഇവര്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മടങ്ങിയത്. സി.പി മൊയ്തീന്‍, സോമന്‍, ആഷിഖ് എന്ന മനോജ്, സന്തോഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ കൈവശം തോക്കും ഉണ്ടായിരുന്നു.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് മാവോവാദി സംഘം പാടിയില്‍ എത്തി പൊലീസ് സ്ഥാപിച്ച സി.സി ടി.വി ക്യാമറ നശിപ്പിച്ചത്. അതിന് മുമ്പ് കെഎഫ്ഡിസി ഓഫിസ് അടിച്ച് തകര്‍ത്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.