അതിവേഗം നടപടി: സിദ്ധാര്‍ഥിന്റെ മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

അതിവേഗം നടപടി: സിദ്ധാര്‍ഥിന്റെ മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തില്‍ സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാനാണ് അതിവേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഈ മാസം ആറിനാണ് കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. എസ്പിഎം സുന്ദര്‍വേലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അതേസമയം കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം തുടരും.

അതിനിടെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ നടപടി നേരിടേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഫെബ്രുവരി 18 ന് ഉച്ചയോടെയാണ് സിദ്ധാര്‍ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ഥിന്റെ കുടുംബത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.