കടുത്ത ചൂടിലും വോട്ടര്‍മാരുടെ നീണ്ട നിര; സംസ്ഥാനത്ത് പോളിങ് 50 ശതമാനം കടന്നു

കടുത്ത ചൂടിലും വോട്ടര്‍മാരുടെ നീണ്ട നിര; സംസ്ഥാനത്ത് പോളിങ് 50 ശതമാനം കടന്നു

തിരുവനന്തപുരം: പോളിങ് അവസാന മണിക്കൂറുകളിലേക്ക് കടന്നപ്പോള്‍ സംസ്ഥാനത്ത് പോളിങ് 50 ശതമാനം കടന്നു. രാവിലെ ഏഴിനാരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞപ്പോഴാണ് പകുതി പേര്‍ വോട്ട് രേഖപ്പെടുത്തിയത്.

പൊന്നാനി, മലപ്പുറം എന്നി മണ്ഡലങ്ങളില്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും മികച്ച പോളിങാണ് രേഖപ്പെടുത്തുന്നത്. മിക്ക ബൂത്തുകളിലും വലിയ തിരക്ക് പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരമാണ്. എന്നാല്‍ കടുത്ത ചൂട് വോട്ടര്‍മാരെ ബാധിക്കുന്നുണ്ട്.

തിരുവനന്തപുരം 48.5 ശതമാനം, ആറ്റിങ്ങല്‍ 51.3, കൊല്ലം 48.7, പത്തനംതിട്ട 48.4, മാവേലിക്കര 48.8, ആലപ്പുഴ 52.4, കോട്ടയം 49.8, ഇടുക്കി 49.1, എറണാകുളം 49.2, ചാലക്കുടി 51.9, തൃശൂര്‍ 50.9, പാലക്കാട് 51.8, ആലത്തൂര്‍ 50.6, പൊന്നാനി 45.2, മലപ്പുറം 48.2, കോഴിക്കോട് 49.9, വയനാട് 51.6, വടകര 49.7, കണ്ണൂര്‍ 52.5, കാസര്‍കോട് 51.4 എന്നിങ്ങനെയാണ് ഇതുവരെയുള്ള വോട്ടിങ് നില. വോട്ടെടുപ്പ് വൈകുന്നേരം ആറ് വരെ നീളും.

രാവിലെ 5.30നാണ് പോളിങ് ബൂത്തുകളില്‍ മോക്ക് പോളിങ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2,77,49,159 വോട്ടര്‍മാരാണ് ആകെയുള്ളത്.കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. അതിനിടെ വോട്ടെടുപ്പിനിടെ സംസ്ഥാനത്തുണ്ടായ മരണം ആറായി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.