സംസ്ഥാനം കണ്ട ഏറ്റവും മോശം തിരഞ്ഞെടുപ്പ്; സമഗ്ര അന്വേഷണം വേണം: കോണ്‍ഗ്രസ്

സംസ്ഥാനം കണ്ട ഏറ്റവും മോശം തിരഞ്ഞെടുപ്പ്; സമഗ്ര അന്വേഷണം വേണം:  കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിങ് വൈകിയതില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനത്ത് സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പല്ല നടന്നത്. ഇക്കാര്യത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇന്നുവരെ ഇല്ലാത്ത തരത്തില്‍ അലങ്കോലമാക്കിയ തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്നതെന്ന് കോണ്‍ഗ്രസ് നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായി കെ.സി വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് ഇരുപതില്‍ ഇരുപത് സീറ്റും നേടും. പ്രതികൂല ഘടകങ്ങളെയും സര്‍ക്കാര്‍ സൃഷ്ടിച്ച കാലവസ്ഥയെയും മറികടന്നാണ് നേട്ടം കൈവരിക്കുകയെന്നും വേണുഗോപാല്‍ പറഞ്ഞു.

ഇത്തവണ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തിരഞ്ഞെടുപ്പ് നടത്താന്‍ സമയം കിട്ടിയിരുന്നു. പലയിടത്തും രാവിലെ മുതല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തകരാറിലായിരുന്നു. ക്യൂ നിന്ന ആളുകളെ പീഡിപ്പിച്ച നിലപാടാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നസ്വീകരിച്ചത്. ആറ് മണിക്കൂര്‍ ക്യൂ നിന്നിട്ടും കൊടും ചൂടിന്റെ പശ്ചാത്തലത്തില്‍ 12 സ്ഥലത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടും കുടിനീര്‍ കൊടുക്കാന്‍ പോലും സംവിധാനം ഒരുക്കിയില്ല.

പല ബുത്തുകളില്‍ ലൈറ്റിങ് പോലും ഒരുക്കിയില്ല. വോട്ടെടുപ്പുകള്‍ താമസം വന്നിരിക്കുന്ന ബുത്തുകളില്‍ 90 ശതമാനവും യുഡിഎഫിന് മേധാവിത്വം ഉള്ള ബൂത്തകുകളാണ്. തിരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്യുകയായിരുന്നു. വോട്ടര്‍ പട്ടിക ഉണ്ടാക്കിയവരില്‍ ഭൂരിഭാഗവും സിപിഎമ്മുകാരായിരുന്നുവെന്ന് വേണുഗോപാല്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.