കോട്ടയം: തായ്ലന്‍ഡില്‍ പാരാ ഗ്ലൈഡിങിനിടെയുണ്ടായ അപകടത്തില്‍ മലയാളി അധ്യാപിക മരിച്ചു. കോട്ടയം ചീരഞ്ചിറ സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രധാനാധ്യാപിക റാണി മാത്യുവാണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ റാണി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തായ്‌ലന്‍ഡില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മൃതദേഹം വൈകാതെ നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. റാണി മാത്യുവിന്റെ ഭര്‍ത്താവും തായ്‌ലന്‍ഡിലുണ്ട്.