തൊടുപുഴയില്‍ വീണ്ടും പുലി ഇറങ്ങി; കുറുക്കനെയും നായയെയും കടിച്ചു കൊന്നു

തൊടുപുഴയില്‍ വീണ്ടും പുലി ഇറങ്ങി; കുറുക്കനെയും നായയെയും കടിച്ചു കൊന്നു

തൊടുപുഴ: തൊടുപുഴയില്‍ വീണ്ടും പുലിയുടെ ആക്രമണം. ഇല്ലിചാരിയിലിറങ്ങിയ പുലി കുറുക്കനെയും നായയെയും ആക്രമിച്ചു കൊന്നു. ആക്രമിച്ചത് പുലിയാണെന്ന് വനം വകുപ്പ് സ്ഥാരീകരിച്ചു.

പ്രദേശത്ത് പുലിയെ പിടിക്കാന്‍ വനം വകുപ്പ് കൂടു സ്ഥാപിച്ചിട്ടുണ്ട്. പുലിയെ പിടികൂടാന്‍ ഒരാഴ്ച മുന്‍പും ഇവിടെ കൂട് സ്ഥാപിച്ചിരുന്നു. അതേസമയം ഇന്നലെ തെന്മല വനം റേഞ്ചിലെ നാഗമലയില്‍ ഹാരിസണ്‍ മലയാളം തോട്ടത്തില്‍ പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റതിന് പിന്നാലെ സമീപത്തെ വനത്തില്‍ പുലിക്കുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

മേയാന്‍ വിട്ട പശുവിനെ കറവയ്ക്കായി ഇന്നലെ പുലര്‍ച്ചെ ഏഴരയ്ക്കു കൊണ്ടു വരാന്‍ പോകുമ്പോഴായിരുന്നു നാഗമല റബര്‍ തോട്ടം ഫാക്ടറിക്കു സമീപം ലയത്തില്‍ താമസിക്കുന്ന സോളമന് (55) പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. സോളമന്‍ പുനലൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.