ചെലവ് 11,560.80 കോടി: മെട്രോ തിരുവനന്തപുരത്തും

ചെലവ് 11,560.80 കോടി: മെട്രോ തിരുവനന്തപുരത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയില്‍ തിരുവനന്തപുരത്ത് വരുന്നു. വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) അടുത്ത മാസം സമര്‍പ്പിക്കും. സര്‍ക്കാര്‍ അംഗീകരിച്ച ശേഷം കേന്ദ്ര നഗര മന്ത്രാലയത്തിന്റേ അനുമതി കിട്ടുന്നതോടെ നിര്‍മാണത്തിന് തുടക്കമാകും.

തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ ആണ് ആലോചനയില്‍ ഉള്ളത്. അതിന്റെ പ്രയോജനക്ഷമത പരിശോധിച്ച ശേഷമാണ് പരമ്പരാഗത മീഡിയം മെട്രോ തീരുമാനിച്ചത്. ഇതിന്റെ എക്‌സിക്യൂട്ടീവ് സമ്മറി ഫെബ്രുവരിയില്‍ ഡി.എം.ആര്‍.സി സമര്‍പ്പിച്ചിരുന്നു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് തിരുവനന്തപുരം മെട്രോയുടെ നടത്തിപ്പ് ചുമതല.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഡി.പി.ആര്‍ തയ്യാറാക്കിയത്. അതിന്റെ അന്തിമ വിശകലനം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സി.ഇ.ഒ.യുമായ ഡോ.കെ.എം എബ്രഹാമിന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച നടന്നു. അതിലെ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി അടുത്ത മാസം കൊച്ചി മെട്രോയ്ക്ക് ഡി.പി.ആര്‍ സമര്‍പ്പിക്കും.

പിന്നീട് സംസ്ഥാന സര്‍ക്കാരിനും. സംസ്ഥാനത്തിന്റെ അംഗീകാരത്തിന് ശേഷം കേന്ദ്രനഗര മന്ത്രാലയത്തിനും സമര്‍പ്പിക്കാനാണ് തീരുമാനം. കേന്ദ്രാനുമതിക്ക് ശേഷമായിരിക്കും സ്ഥലമേറ്റെടുക്കലും വായ്പ ലഭ്യമാക്കാനുമുള്ള നടപടികളും ആരംഭിക്കുക.കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.