യുകെയില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ച് മരിച്ചു; നാട്ടില്‍ നിന്നെത്തി ഒരു വര്‍ഷമാകും മുന്‍പ് മരണം

യുകെയില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ച് മരിച്ചു; നാട്ടില്‍ നിന്നെത്തി ഒരു വര്‍ഷമാകും മുന്‍പ് മരണം

ലണ്ടന്‍: യുകെ മലയാളികളെ സങ്കടക്കടലിലാഴ്ത്തി വീണ്ടുമൊരു മരണ വാര്‍ത്തകൂടി. എറണാകുളം സ്വദേശിനിയായ സ്നോബി സനിലാണ് (44) കാന്‍സര്‍ ചികിത്സയിലിരിക്കെ വിടവാങ്ങിയത്. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്. യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുകയായിരുന്ന സ്നോബിക്ക് ഇവിടെയെത്തി രണ്ടുമാസമായപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

സീനിയര്‍ കെയറര്‍ വീസയില്‍ ബ്രിട്ടനിലെത്തിയ സ്നോബി കെയര്‍ഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. സനില്‍ മറ്റൊരു കെയര്‍ ഹോമില്‍ ഷെഫ് ആയി ജോലി ചെയ്യുകയാണ്.

ഭര്‍ത്താവ് സനില്‍ മാത്യു. ഏകമകന്‍ ആന്റോ സനില്‍. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.