'തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തില്‍ ആരാണ് ഒരു ഇടവേള ആഗ്രഹിക്കാത്തത്'; മുഖ്യമന്ത്രിയുടെ വിദേശ യാത്രയെകുറിച്ച് എം.വി ഗോവിന്ദന്‍

'തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തില്‍ ആരാണ് ഒരു ഇടവേള ആഗ്രഹിക്കാത്തത്'; മുഖ്യമന്ത്രിയുടെ വിദേശ യാത്രയെകുറിച്ച് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രിയെയും കുടുംബത്തെയും അപമാനിക്കാന്‍ കണ്ടെത്തിയ വഴിയാണിതെന്നും സ്വന്തം ചെലവിലാണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്നതെന്നുമാണ് എം.വി ഗോവിന്ദന്റെ ന്യായം.

തിരക്കുപിടിച്ച രാഷ്ട്രീയ ചുറ്റുപാടില്‍ നിന്ന് ഒരു ഇടവേള ആരാണ് ആഗ്രഹിക്കാത്തതെന്നും അങ്ങനെ ഒരു ഇടവേളയ്ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ സമ്മതം വാങ്ങിയാണ് മുഖ്യമന്ത്രി പോയതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ എം.വി ഗോവിന്ദന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.