ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍; ജൂണ്‍ 30 ന് അഭിഷിക്തനാകും

ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍; ജൂണ്‍ 30 ന് അഭിഷിക്തനാകും

കൊച്ചി: വരാപ്പുഴ അതിരൂപത സഹായ മെത്രാനായി ഡോ. ആന്റണി വാലുങ്കലിനെ നിയമിച്ചു. മെത്രാഭിഷേകം ജൂണ്‍ 30 ന് വല്ലാര്‍പാടം ബസിലിക്കയില്‍ നടക്കും.

ഇതു സംബന്ധിച്ച മാര്‍പാപ്പയുടെ പ്രഖ്യാപനം അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ വായിച്ചു. മുന്‍ ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ് കല്ലറക്കല്‍, ബിഷപ് ജോസഫ് കരിയില്‍, ബിഷപ് അലക്സ് വടക്കുംതല, ബിഷപ് ജോസഫ് കാരിക്കാശേരി, മോണ്‍സിഞ്ഞോര്‍മാര്‍, വൈദികര്‍, സിസ്റ്റേഴ്സ്, അല്‍മായ സഹോദരങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പരേതരായ മൈക്കിള്‍-ഫിലോമിന ദമ്പതികളുടെ മകനായി 1969 ജൂലൈ 26 ന് എരൂര്‍ സെന്റ് ജോര്‍ജ് ഇടവകയിലാണ് ജനിച്ചത്. 1984 ജൂണ്‍ 17 ന് സെമിനാരിയില്‍ ചേര്‍ന്നു. ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്ര പഠനവും മംഗലപ്പുഴ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനവും നടത്തി.

1994 ഏപ്രില്‍ 11 ന് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലില്‍ നിന്ന് പട്ടം സ്വീകരിച്ചു. പൊറ്റക്കുഴി, വാടേല്‍ എന്നീ ഇടവകകളില്‍ സഹവികാരിയായി സേവനം ചെയ്തു. തുടര്‍ന്ന് ഏഴുവര്‍ഷക്കാലം മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, വിയാനി ഹോം സെമിനാരി ഡയറക്ടര്‍ എന്നീ നിലകളിലും സേവനം ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.