അരുവിത്തുറ ജനസാന്ദ്രം; കത്തോലിക്ക കോണ്‍ഗ്രസിന്റെ 106-ാം ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് ആയിരങ്ങള്‍

അരുവിത്തുറ ജനസാന്ദ്രം; കത്തോലിക്ക കോണ്‍ഗ്രസിന്റെ 106-ാം ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് ആയിരങ്ങള്‍

അരുവിത്തുറ: സമുദായ ശാക്തീകരണത്തിലൂടെ രാഷ്ട്ര പുരോഗതിയും മതസൗഹാര്‍ദവും സാഹോദര്യവും എന്ന ലക്ഷ്യവുമായി പ്രവര്‍ത്തനമാരംഭിച്ച സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക അല്‍മായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ 106-ാം ജന്മദിനത്തോടനുബന്ധിച്ച് സമുദായ സമ്മേളനവും റാലിയും നടത്തി.

സമുദായ സമ്മേളനം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. താമരശേരി ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ ജന്മദിന സന്ദേശവും ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അനുഗ്രഹ പ്രഭാഷണവും നടത്തി.

ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ സമുദായ ജാഗ്രതാ സന്ദേശം നല്‍കി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. ജോസ്‌കുട്ടി ഒഴുകയില്‍ പ്രമേയം അവതരിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍ വീക്ഷണ സന്ദേശം നല്‍കി. പാലാ രൂപത ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ആമുഖ പ്രസംഗം നടത്തി.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം അധ്യക്ഷത വഹിച്ച സമ്മേശനത്തില്‍ ഫാ.സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ജോബി കാക്കശേരി, ടെസി ബിജു, ജോസ് വട്ടുകുളം, ഇമ്മാനുവേല്‍ നിധീരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കോട്ടയം ജില്ലയിലെ അരുവിത്തുറയില്‍ നടന്ന പരിപാടിയില്‍ മഴയേയും അവഗണിച്ച് ആയിരങ്ങള്‍ പങ്കെടുത്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയും ക്രൈസ്തവ സമുദായത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെയുമുള്ള പ്രതിഷേധം കൂടിയായിരുന്നു അരുവിത്തുറയില്‍ നടന്ന റാലിയും സമ്മേളനവും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.