കേരള സര്‍വ്വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി; ഗവര്‍ണര്‍ക്ക് തിരിച്ചടി

കേരള സര്‍വ്വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി; ഗവര്‍ണര്‍ക്ക് തിരിച്ചടി

കൊച്ചി: കേരള സര്‍വ്വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നാമനിര്‍ദേശം റദ്ദാക്കി ഹൈക്കോടതി. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നോമിനേഷന്‍ നടത്താന്‍ വൈസ് ചാന്‍സലര്‍ക്ക് കോടതി നിര്‍ദേശവും നല്‍കി.

ഇതോടൊപ്പം സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവച്ചു. സെനറ്റിലേക്ക് സ്വന്തം നിലയില്‍ അംഗങ്ങളെ നോമിനേറ്റ് ചെയ്യാമെന്നായിരുന്നു ഗവര്‍ണര്‍ വാദിച്ചത്. എന്നാല്‍ നാമനിര്‍ദേശം ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയത് ഗവര്‍ണര്‍ക്ക് തിരിച്ചടിയായി.

കേരള സര്‍വകലാശാല സെനറ്റിലേക്ക് പുതിയ ആളുകളുടെ പേര് ഉള്‍പ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ബിജെപി ബന്ധമുള്ളവരെയാണ് നോമിനികളായി ഗവര്‍ണര്‍ ഉള്‍പ്പെടുത്തിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സെനറ്റിലെ 17 പേരില്‍ സര്‍വകലാശാല നിര്‍ദേശിച്ച പട്ടിക തിരുത്തിയാണ് ഗവര്‍ണര്‍ തനി്ക്ക് താല്‍പര്യമുള്ളവരെ ഉള്‍പ്പെടുത്തിയത്.

17 പേരില്‍ എബിവിപി, ബിജെപി അനുകൂലികളെയും ബിജെപി അനുകൂല അധ്യാപക സംഘടനാ നേതാക്കളെയും ഉള്‍പ്പെടുത്തിയിരുന്നു. ബിജെപി മുഖപത്രമായ ജന്മഭൂമി സ്പെഷ്യല്‍ കറസ്‌പോണ്ടന്റും ഗവര്‍ണറുടെ നോമിനിയായി സെനറ്റില്‍ ഉണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.