കോഴിക്കോട്: താമരശേരി ചുരത്തിലെ മണ്ണിടിച്ചിലില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. റവന്യൂ മന്ത്രി കെ.രാജന്‍ വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈനായാണ് യോഗം നടന്നത്.
80 അടി മുകളില്‍ നിന്നാണ് പൊട്ടലുണ്ടായത്. അതിനാല്‍ സോയില്‍ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഭാരം കയറ്റിയ വാഹനങ്ങള്‍ വിടുന്നത് സുരക്ഷിതമല്ല. റോഡിന്റെ താഴത്തേക്ക് വിള്ളല്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ചുരത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അടിയന്തര യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട്, വയനാട് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.