വീക്ഷണം-പി.ടി തോമസ് ബെസ്റ്റ് സ്റ്റുഡന്റ് റൈറ്റേഴ്‌സ് അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു; ജൂണ്‍ 10 വരെ അയയ്ക്കാം

വീക്ഷണം-പി.ടി തോമസ് ബെസ്റ്റ് സ്റ്റുഡന്റ് റൈറ്റേഴ്‌സ് അവാര്‍ഡിന്  എന്‍ട്രികള്‍ ക്ഷണിച്ചു;  ജൂണ്‍ 10 വരെ അയയ്ക്കാം

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയും എംഎല്‍എയും വീക്ഷണം ചീഫ് എഡിറ്ററുമായിരുന്ന പി.ടി തോമസിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ വീക്ഷണം-പി.ടി തോമസ് ബെസ്റ്റ് സ്റ്റുഡന്റ് റൈറ്റേഴ്‌സ് അവാര്‍ഡിന് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു. ജൂണ്‍ 10 വരെ ലേഖനങ്ങള്‍ അയയ്ക്കാം.

'ഇനിയും മരിക്കാത്ത ഭൂമി' എന്നതാണ് അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായിരുന്ന പി.ടി തോമസിന്റെ സ്മരണാര്‍ഥമുള്ള അവാര്‍ഡിന്റെ വിഷയം. 300 വാക്കില്‍ കവിയാത്ത ലേഖനമാണ് മത്സരത്തിന് അയക്കേണ്ടത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് തലങ്ങളില്‍ വെവ്വേറെയാണ് മത്സരം.

[email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ ഓണ്‍ ലൈന്‍ ആയാണ് ലേഖനം സമര്‍പ്പിക്കേണ്ടത്. പേര്, പാസ്‌പോര്‍ട്ട് സൈസിലുള്ള ഫോട്ടോ, സ്‌കൂള്‍/കോളജ് അധികൃതരുടെ സാക്ഷ്യപത്രം എന്നിവ സഹിതമാണ് ലേഖനം അയയ്‌ക്കേണ്ടത്.

ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസിനു പുറമേ പ്രശസ്തി പത്രവും മൊമന്റോയും ലഭിക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.