കനിവ് 2024, ക്യാൻസർ ബോധവത്കരണ പരിപാടിയും സംഗീത സായാഹ്നവും മെയ് 25 ന്

കനിവ് 2024, ക്യാൻസർ ബോധവത്കരണ പരിപാടിയും സംഗീത സായാഹ്നവും മെയ് 25 ന്

ഷാർജ: ഷാർജ സിഎസ്ഐ പാരീഷ് അൽമായ സംഘടനയുടെ 'കനിവ് 2024' പദ്ധതിയുടെ ഭാഗമായി കാൻസർ ബോധവത്കരണത്തിനായുള്ള ഒരു സമഗ്ര പരിപാടിയും അതോടൊപ്പം സംഗീത സായാഹ്നവും മെയ് 25 ന് വൈകുനേരം 7.30 ന് ഷാർജ വർഷിപ്പ് സെന്ററിൽ ഇടവക വികാരി റവ. സുനിൽ രാജ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടത്തപ്പെടും.

സംഗീത സായാഹ്നം യു എ ഇയിലെ പ്രശസ്ത ക്രിസ്തീയ കോറൽ ഗ്രൂപ്പായ 'ജോയ്ഫുൾ സിംഗേഴ്സിന്റെ' നേതൃത്വത്തിൽ പരമ്പരാഗത ക്രിസ്തീയ കീർത്തനങ്ങളും ആധുനിക ആരാധനാ ഗാനങ്ങളും കോർത്തിണക്കി നടത്തപ്പെടുന്നതാണ്. അനുഷ്‌ ഡേവിഡ് നേതൃത്വം നൽകുന്ന ഈ സംഗീത പരിപാടിയിൽ നൂറിൽ പരം ഗായകർ പങ്കെടുക്കുന്നതായിരിക്കും എന്ന് കൺവീനർമാരായ വർഗീസ് പി സാം, റെഞ്ജി തോമസ് മാത്യു എന്നിവർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.