സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ ഇന്ന് യോഗം ചേരും. നിയമസഭാ സമ്മേളനം ജൂണ്‍ പത്ത് മുതല്‍ വിളിച്ചു ചേര്‍ക്കുന്നതില്‍ യോഗം തീരുമാനമെടുക്കും.

തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തദ്ദേശ വാര്‍ഡ് വിഭജനത്തിനായി ഇറക്കാന്‍ തീരുമാനിച്ച ഓര്‍ഡിനന്‍സിന് ഇതുവരെ അനുമതി കിട്ടിയിട്ടില്ല. ഗവര്‍ണര്‍ മടക്കിയ ഓര്‍ഡിനന്‍സ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്.

അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓര്‍ഡിനന്‍സിന് പകരം സഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. ഇക്കാര്യങ്ങളിലും യോഗത്തില്‍ തീരുമാനമുണ്ടാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.