ട്രഷറിയില്‍ നിയന്ത്രണമില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഡയറക്ടര്‍

ട്രഷറിയില്‍ നിയന്ത്രണമില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഡയറക്ടര്‍

തിരുവനന്തപുരം: ട്രഷറിയില്‍ നിയന്ത്രണമില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ട്രഷറി ഡയറക്ടര്‍. ട്രഷറിയില്‍ നിന്ന് 5000 രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ മാറുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വാര്‍ത്ത പൊതുജനങ്ങളെയും ഇടപാടുകാരെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഡയറക്ടര്‍ അറിയിച്ചു.

മെയ് 28 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഇത്തരത്തിലുള്ള നിര്‍ദേശങ്ങളൊന്നും ട്രഷറികള്‍ക്ക് നല്‍കിയിട്ടില്ലെന്നും ഡയറക്ടര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.