എട്ട് ആഴ്ചയ്ക്കകം നടപടി സ്വീകരിക്കണം; കൊച്ചിയിലെ വെള്ളക്കെട്ടില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

എട്ട് ആഴ്ചയ്ക്കകം നടപടി സ്വീകരിക്കണം; കൊച്ചിയിലെ വെള്ളക്കെട്ടില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. എട്ട് ആഴ്ചയ്ക്കകം നടപടി സ്വീകരിക്കാന്‍ കൊച്ചി കോര്‍പറേഷനോട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു.

കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

കൊച്ചിയില്‍ രാത്രി മഴ മാറി നിന്നതിനാല്‍ വെള്ളക്കെട്ടുകള്‍ ഒഴിവായി. ശരാശരി 200 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ രണ്ടു ദിവസത്തില്‍ എറണാകുളത്ത് ലഭിച്ചത്. ഓടകള്‍ വൃത്തിയാക്കാത്തതിനാല്‍ വെള്ളം ഒഴുകി പോകുന്നതിന് പ്രതിസന്ധി നേരിടുന്നുണ്ട്. കളമശേരി തൃക്കാക്കര കൊച്ചിന്‍ കോര്‍പ്പറേഷനുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ജില്ലയില്‍ ഇതുവരെ മൂന്ന് ക്യാമ്പുകള്‍ ആണ് തുറന്നിട്ടുള്ളത്.

അതേസമയം കൊച്ചിന്‍ കോര്‍പ്പറേഷന്‍ പിആന്റ്ടി കോളനി നിവാസികള്‍ക്ക് നിര്‍മ്മിച്ചു നല്‍കിയ ഫ്‌ളാറ്റില്‍ ചോര്‍ച്ച വന്നതിന് കൊച്ചിന്‍ കോര്‍പ്പറേഷന്‍ മറുപടി പറയണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.