ഒഴിവുള്ള 49 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്; ജൂണ്‍ 21 വരെ പേര് ചേര്‍ക്കാം

 ഒഴിവുള്ള 49 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്; ജൂണ്‍ 21 വരെ പേര് ചേര്‍ക്കാം

തിരുവനന്തപുരം: ഒഴിവുള്ള 49 തദ്ദേശ വാര്‍ഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നു. ഇവ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേയും വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ജൂണ്‍ ആറിനും അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിനും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.

ജൂണ്‍ ആറ് മുതല്‍ 21 വരെ പുതുതായി പേര് ചേര്‍ക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും ഒഴിവാക്കലിനും അവസരമുണ്ടാകും. ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, ആറ് മുനിസിപ്പാലിറ്റി വാര്‍ഡ്, 37 ഗ്രാമപഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉടനെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.