സ്വര്‍ണം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസ് അറസ്റ്റില്‍

സ്വര്‍ണം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസ് അറസ്റ്റില്‍

കണ്ണൂര്‍: സ്വര്‍ണം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസിനെ ഡിആര്‍ഐ പിടികൂടി. കൊല്‍ക്കത്ത സ്വദേശിയായ സുരഭി ഖാത്തൂണ്‍ ആണ് പിടിയിലായത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ചെവ്വാഴ്ചയായിരുന്നു സംഭവം. ഇവര്‍ പലതവണ സ്വര്‍ണം ശരീരത്തിലൊളിപ്പിച്ച് കടത്തിയെന്നാണ് സൂചന.

റവന്യൂ ഇന്റലിജന്‍സ് ഇവരുടെ സഹായിയെ ചോദ്യം ചെയ്ത് വരികെയാണ്. 60 ലക്ഷം രൂപയുടെ 950 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. യുവതി നാല് ക്യാപ്‌സൂളുകളാണ് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. മസ്‌കറ്റില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 714 വിമാനത്തിലാണ് സുരഭി കേരളത്തിലെത്തിയത്.

ചോദ്യം ചെയ്യലിന് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇത്തരത്തില്‍ സ്വര്‍ണം കടത്തിയതിന് വിമാന ജീവനക്കാര്‍ പിടിയിലാകുന്നത് ഇത് ആദ്യമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.