നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കണം; യൂട്യൂബര്‍ സഞ്ജുവിനെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കണം; യൂട്യൂബര്‍ സഞ്ജുവിനെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: യൂട്യൂബര്‍ കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരേ എന്തൊക്കെ നടപടികളാണ് എടുത്തതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അടുത്ത ആഴ്ച ഹൈക്കോടതിയെ അറിയിക്കണമെന്നാണ് നിര്‍ദേശം. വാഹനങ്ങളില്‍ മാറ്റം വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്കും ഹൈക്കോടതി ഉത്തരവിട്ടു.

വാഹനങ്ങളിലെ രൂപമാറ്റം, എക്‌സ്ട്രാ ഫിറ്റിങുകള്‍ എന്നിങ്ങനെ എന്തെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുന്നവരെ കണ്ടെത്തുകയും കര്‍ശന നടപടി സ്വീകരിക്കാനുമാണ് കോടതിയുടെ നിര്‍ദേശം. വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന മോഡലുകള്‍ അല്ലാതെ മറ്റ് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കി.

നേരത്തെ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്കെതിരേ ഹൈക്കോടതി കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. സഞ്ജു ടെക്കിയുടെ സ്വിമ്മിങ് പൂള്‍ വീഡിയോക്ക് പിന്നാലെ വാഹനങ്ങളിലെ രൂപമാറ്റത്തിനെതിരേ ഹൈക്കോടതി കര്‍ശന നിലപാടിലേക്ക് നീങ്ങുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.