കൊച്ചി: സംസ്ഥാനത്തെ എല്ലാ അധ്യാപകര്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പരിശീലനം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇന്ത്യയില്‍ ആദ്യമായാണ് ഇതെന്നും പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തി കായിക തൊഴില്‍ പരിശീലന രീതികള്‍ അധ്യാപകര്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളിലെ എണ്‍പതിനായരത്തോളം വരുന്ന അധ്യാപകര്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റേയും നേതൃത്വത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുളള പ്രായോഗിക പരിശീലനം മെയ് രണ്ടിന് തന്നെ ആരംഭിച്ചു കഴിഞ്ഞു.
ഇതിനകം എട്ട് സ്‌പെല്ലുകളിലായി 20,266 ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി അധ്യാപകര്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഓഗസ്റ്റ് മാസത്തോടെ മുഴുവന്‍ ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്ററി അധ്യാപകര്‍ക്കും പരിശീലനം പൂര്‍ത്തിയാക്കാനാകും.