മദ്യനയ അഴിമതി കേസ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം

മദ്യനയ അഴിമതി കേസ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം. റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് ജാമ്യം. ജാമ്യം അനുവദിച്ചത് 48 മണിക്കൂര്‍ സ്റ്റേ ചെയ്യണമെന്ന ഇഡി അപേക്ഷ കോടതി നിരസിച്ചു.

ജാമ്യത്തുകയായി കെജരിവാള്‍ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. നേരത്തെ ലോകസ്ഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി ഏതാനും ദിവസത്തേക്ക് കെജരിവാളിന് ജാമ്യം അനുവദിച്ചിരുന്നു.

കെജരിവാളിന്റെ വാദങ്ങള്‍ ശരിവയ്ക്കുന്നതാണ് വിചാരണ കോടതി നിലപാട്. ജാമ്യം നല്‍കിയുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം കോടതി തള്ളി. നിയമപരമായ വഴികള്‍ കൂടി പരിശോധിക്കാന്‍ സമയം നല്‍കണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.