ഷാർജ സെൻറ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിൽ ദുക്റാന തിരുനാളിന് കൊടിയേറി; പ്രധാന തിരുനാൾ ജൂലൈ7 ന്

ഷാർജ സെൻറ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിൽ ദുക്റാന തിരുനാളിന് കൊടിയേറി; പ്രധാന തിരുനാൾ ജൂലൈ7 ന്

ഷാർജ: ഭാരതത്തിന്റെ അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിന് ഷാർജ സെൻറ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിൽ കൊടിയേറി.  

കൊടിയേറ്റ് കർമങ്ങൾക്ക് ഫാ.റെജി മനയ്ക്കലേട്ട്, ഫാ. ജോസ് വട്ടുകുളത്തിൽ, ഫാ. ഡെന്നിസ് സൽദാന എന്നിവർ കാർമ്മികത്വം വഹിച്ചു. ഫാ. ജോസ് വട്ടുകുളം ദിവ്യബലി അർപ്പിച്ചു. അനേകം വിശ്വാസികൾ തിരുകർമ്മങ്ങളിൽ പങ്കെടുത്തു.


ജൂൺ 28 മുതൽ ജൂലൈ 6 വരെ 9 ദിവസത്തെ നൊവേനയും, പ്രധാന തിരുനാൾ ദിനമായ ജൂലൈ 7 ഞായറാഴ്ച രാവിലെ 10:30 ന് ജഗദൽപൂർ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും, ലദീഞ്ഞും, സ്‌നേഹവിരുന്നും തിരുനാളിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നതായി ഫാ. ജോസ് വട്ടുകുളത്തിൽ അറിയിച്ചു.


ഇടവകയിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടത്തപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.