അഗ്‌നിസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചു; കുവൈറ്റില്‍ 60 കടകള്‍ അടച്ചുപൂട്ടി

അഗ്‌നിസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചു; കുവൈറ്റില്‍ 60 കടകള്‍ അടച്ചുപൂട്ടി

കുവൈറ്റ് സിറ്റി: അഗ്‌നിസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് കുവൈറ്റില്‍ 60 കടകള്‍ ഫയര്‍ഫോഴ്സ് അധികൃതര്‍ അടച്ചുപൂട്ടി. സുരക്ഷാ നിയമങ്ങള്‍ പാലിക്കാത്തതിന് ഈ സ്ഥാപനങ്ങള്‍ക്ക് നേരത്തെ തന്നെ താക്കീത് നല്‍കിയിരുന്നെങ്കിലും, നിരന്തരമായി അനാസ്ഥ കാണിച്ചതിനെ തുടര്‍ന്നാണ് നടപടി. അഗ്‌നിബാധയുണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുള്ള അടിസ്ഥാനപരമായ സുരക്ഷാ നടപടികള്‍ പോലും ഇല്ലാതെയാണ് ഇവ പ്രവര്‍ത്തനം നടത്തിയിരുന്നത്. ഇത് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നതുകൊണ്ടാണ് അടച്ചുപൂട്ടല്‍ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

കുവൈറ്റില്‍ തുടര്‍ച്ചയായി തീപിടിത്തങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.