മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ശ്രാദ്ധ തിരുനാളിന് ലേബർ ക്യാമ്പുകളിൽ ഭക്ഷണമെത്തിച്ച് സാമൂഹ്യ പ്രവർത്തകൻ സിജു പന്തളം

മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ശ്രാദ്ധ തിരുനാളിന് ലേബർ ക്യാമ്പുകളിൽ ഭക്ഷണമെത്തിച്ച് സാമൂഹ്യ പ്രവർത്തകൻ സിജു പന്തളം

ഷാർജ: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പ്രഥമ ആർച്ച് ബിഷപ്പും സാമൂഹ്യ നവോത്ഥാന നായകനുമായിരുന്ന മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ 71 ആം ശ്രാദ്ധ തിരുനാളിന് ലേബർ ക്യാംപുകളിൽ ഭക്ഷണമെത്തിച്ച് സാമൂഹ്യ പ്രവർത്തകനായ സിജു പന്തളം. യുഎഇയിലെ വിവിധ ലേബർ ക്യാംപുകളിൽ മക്കളായ എയ്ഞ്ചലക്കും ഐഡനും ഒപ്പമെത്തിയാണ് ഭക്ഷണ പൊതികൾ കൈമാറിയത്.

ദുബായ്, ഷാർജ അജ്‌മാൻ എന്നിവിടങ്ങളിൽ ജോലി നഷ്ടപ്പെട്ട് പ്രയാസത്തിൽ ആയിരിക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം തന്റെ ചെറിയ വരുമാന മാർ​ഗം ആയ ട്രക് ഓടിച്ചു ലഭിക്കുന്ന തുകയിൽ നിന്ന് എല്ലാ വർഷവും നൽകാറുണ്ട് സിജു. മാർ ഇവനിയോസ് തിരുമേനിയുടെ പ്രാർത്ഥനാ സഹായം തന്റെ പ്രവാസ ജീവിതത്തിലെ പ്രതിസന്ധികളിൽ വലിയ കരുത്തും ആശ്വാസവും ആണെന്ന് സിജു പറയുന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭാ മാവേലിക്കര രൂപതയിൽ കുടശനാട് സെന്റ് തോമസ് ഇടവക അംഗമാണ് സിജു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.