കാമറാമാൻ സുനു കാനാട്ട് അന്തരിച്ചു

കാമറാമാൻ സുനു കാനാട്ട് അന്തരിച്ചു

ദുബായ്: ദുബായിൽ വിവിധ ചാനലുകളിൽ ന്യൂസ് കാമറാമാൻ ആയി പ്രവർത്തിച്ചിരുന്ന സുനു കാനാട്ട് (57) അന്തരിച്ചു. കോട്ടയം പാല സ്വദേശിയാണ്. സംസ്കാരം ജബൽഅലിയിലെ ശ്മശാനത്തിൽ നടക്കും. ഹൃദയശസ്ത്രക്രിയക്ക് വിധേയനായി നിരീക്ഷണത്തിൽ കഴിയവെ ദുബായ് അമേരിക്കൻ ആശുപത്രിയിലായിരുന്നു അന്ത്യം.

ഗൾഫിൽ നിന്നുള്ള ആദ്യമലയാളം സാറ്റ്ലൈറ്റ് ചാനലായ മിഡിൽഈസ്റ്റ് ടെലിവിഷന്റെ കാമറമാൻ ആയാണ് ഗൾഫിലെത്തിയത്. പിന്നീട് സിറ്റി സെവൻ, ആവാസ് ടി വി ഉൾപ്പെടെ വിവിധ ചാനലുകളിൽ ജോലി ചെയ്തു. ഫ്രീലാൻസ് കാമറാമാനായി പ്രവർത്തിക്കവെ കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: ശാരി. മകൾ: അഭിരാമി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.