ദുബായ്: പ്രവാസി സംരംഭകൻ വളഞ്ഞവട്ടം തർക്കോലില് പുത്തൻ വീട്ടിൽ പി.ടി. കോശി (രാജു-75) നാട്ടിൽ നിര്യാതനായി. നാല് പതിറ്റാണ്ടിലധികം ദുബായിൽ പ്രവാസിയായിരുന്ന ഇദേഹം തറവാട് റസ്റ്റാറന്റ് സ്ഥാപകനാണ്. മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് വീട്ടിലെത്തിക്കും.
തുടർന്ന് ശുശ്രൂഷക്ക് ശേഷം ഉച്ചക്ക് രണ്ട് മണിയോടെ വളഞ്ഞവട്ടം എബനേസർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: അടൂർ കുഴിവിളയിൽ ലില്ലിക്കുട്ടി രാജു. മക്കൾ: ബിജു കോശി (തറവാട് ഗ്രൂപ് ഓഫ് റസ്റ്റാറന്റ്, ദുബൈ), സിന്ധു കോശി (എമിറേറ്റ്സ്, ദുബായ്), സീന വിനു (എമിറേറ്റ്സ്, ദുബായ്). മരുമക്കൾ: ഷെർലിൻ ബിജു (ദുബായ്), ഡോ. എബി എബ്രഹാം (ദോഹ), വിനു വർഗീസ് (ദുബായ്).