അയർലൻഡിൽ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ക്രോഗ് പാട്രിക് തീർത്ഥാടനം ശനിയാഴ്ച

അയർലൻഡിൽ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ക്രോഗ് പാട്രിക് തീർത്ഥാടനം ശനിയാഴ്ച

ഡബ്ലിൻ: വിശുദ്ധ പാട്രിക്ക് പുണ്യവാളന്റെ പാദ സ്പർശമേറ്റ ക്രോഗ് പാട്രിക് മലമുകളിലേക്ക് സീറോ മലബാർ സഭ പിതൃവേദി നടത്തുന്ന തീർത്ഥാടനം ശനിയാഴ്ച (ജൂലൈ 27). അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ തീർത്ഥാടനത്തിനായി ഒത്തുചേരും. ഫാ. ജോസഫ് ഒലിയക്കാട്ടിൽ, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. പ്രിയേഷ് പുതുശേരി, ഫാ. ഷിന്റോ എസ്.എസ്.പി എന്നിവരുടെ കാർമകത്വത്തിൽ ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് അടിവാരത്തിൽ നടക്കുന്ന വി. കുർബാനയോടു കൂടി തീർത്ഥാടനം ആരംഭിക്കും.

ത്യാഗപൂർണവും ഭക്തിനിർഭരവുമായ ഈ തീർത്ഥാടനത്തിൽ പങ്കെടുത്തു കൊണ്ട് പുണ്യവാളന്റെ പ്രത്യേക അനുഗ്രഹം തേടുവാനായി എല്ലാ വിശ്വാസികളെയും കോർഗ്ഗ് പാട്രിക്ക് മലനിരകളിലേക്ക് സ്വാഗതം ചെയ്യുന്നെന്ന് സഭാ നേതൃത്വം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0870973167, 087234 0463

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.