അബുദാബി: യുഎഇയില്‍ രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട് സെക്യുരിറ്റിയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ രണ്ട് മാസത്തേയ്ക്ക് താമസ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് പിഴയൊന്നും കൂടാതെ സ്വന്തം നാട്ടിലേയ്ക്ക് പോകാനുള്ള ഗ്രേസ് പിരിയഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിയമലംഘകര്‍ക്ക് ഈ കാലയളവില്‍ സ്വന്തം താമസ രേഖകള്‍ നിയമപരമാക്കുകയോ പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ച് പോവുകയോ ചെയ്യാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട് സെക്യുരിറ്റി അറിയിച്ചു.